ലൈവ് റിപ്പോർട്ടിനിടയിൽ വേറിട്ടൊരു വിവാഹാഭ്യർത്ഥന!!!
പ്രണയം തന്റെ പങ്കാളിയോട് ഏറെ വ്യത്യസ്തമായി തുറന്നുപറയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇപ്പോഴിതാ പ്രണയദിനത്തിൽ തന്റെ കാമുകിയോട് വ്യത്യസ്തമായൊരു വിവാഹഭ്യർത്ഥന നടത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കാലാവസ്ഥ പ്രവചനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രൊപ്പോസൽ നടത്തിയത്. കാലാവസ്ഥ വിദഗ്ധയായ മേരി ലീയോയെ ആണ് കാമുകനായ അജിത്ത് കൈനിറയെ ചുവന്ന റോസാപ്പൂക്കളുമായി എത്തി പ്രപ്പോസൽ ചെയ്തത്.
” മേരി, നീയാണ് എന്റെ പ്രകാശം. നീ അതിശയിപ്പിക്കുന്നവളും സുന്ദരിയുമാണ്. എന്റെ പെൺകുട്ടികൾ നിന്നെ ആരാധിക്കുന്നു.ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട യുവതി, എല്ലായിപ്പോഴും നീ എന്നോടൊപ്പം ഉണ്ടാകുമോ? എന്നെ വിവാഹം കഴിക്കുമോ? എന്നായിരുന്നു അജിത്ത് മേരിയോട് പറഞ്ഞത്. കാമുകന്റെ വാക്കുകൾ കേട്ട് മേരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.ആദ്യം പൂക്കളുമായി മേരിയുടെ അരികിലേക്ക് എത്തിയത് അജിത്തിന്റെ പെൺമക്കൾ ആയിരുന്നു. പിന്നാലെ അജിത്ത് എത്തി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. മേരി തന്നെയാണ് ഈ പ്രൊപ്പോസൽ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.