പഴയ ജീന്‍സിന് ട്രെന്‍റിലുക്ക് വരുത്തുന്നത് എങ്ങനെ?
ജീൻസ് എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട വസ്ത്രമാണ്. ജീൻസ് മെറ്റീരിയൽസിന്റെ പാന്റ്സും ജാക്കറ്റും ഷർട്ടുമൊക്കെ യുവാക്കൾക്കൾ കൂടുതലായി ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നു. കംഫർട്ട് ആയിട്ടുള്ള ഒരു വസ്ത്രം ആണ് ജീൻസ്. ഈസിയായി യൂസ് ചെയ്യാൻ പറ്റും എന്നതും മറ്റൊരു പ്രത്യേകത ആണ്. ആത്മവിശ്വാസം പകരുന്ന വേഷമാണ് ജീൻസ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, ഇത് ഒന്ന് മാറ്റി സ്റ്റിച്ച് ചെയ്യാൻ നോക്കിയാലോ കുറച്ച് പ്രയാസ്സമായിരിക്കും.
നന്നായി തയ്ക്കാൻ അറിയാവുന്നവർക്കു മാത്രമേ അത് സാധിക്കൂ. കറന്റ്, മോട്ടർ തുടങ്ങിയവയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന തയ്യൽ മിഷ്യനും വേണം. തുന്നൽക്കാരുടെ സഹായമില്ലാതെ അതിൽ പുതുക്കലുകൾ പലപ്പോഴും സാധ്യമല്ല. എന്നാൽ ഒരു അത്യാവശ്യ ഘട്ടത്തിൽ, ജീൻസിൽ ഒരു പുതുക്കിപ്പണി നടത്തണമെങ്കില്‍ എന്തു ചെയ്യും ? അതിനൊരു മാർഗമുണ്ട്. അതായത്, തയ്യൽ മെഷീന്റെയോ വിദഗ്ധരായ തുന്നൽക്കാരുടെയോ സഹായമില്ലാതെ ജീൻസ് പാന്റിൽ ചില അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്. കാലിന്റെ അടിഭാഗം വെട്ടി ഇറക്കം കുറയ്ക്കാൻ ഒരു എളുപ്പ വഴി ഉണ്ട്, ഇത് പോലെ:
ഫോട്ടോയിൽ കാണുന്ന രീതിയിൽ ഇറക്കം ആവശ്യമുള്ളത്ര ഭാഗം വരെ ഒരു ചോക്ക് കഷ്ണം വെച്ച് അടയാളപ്പെടുത്തണം. ബാക്കി ഭാഗം ചെറിയ പീസുകളായി, നീളത്തിൽ മുകളിലേക്ക് മുറിക്കണം. പിന്നീട് ഒരു മെറ്റൽ കോംപ് കൊണ്ട് താഴെ ബ്രഷ് ചെയ്ത് നൂലുകൾ ഇഴയ്ച്ചെടുക്കുക. അതിനു ശേഷം നമുക്കീ മെറ്റീരിയൽ സ്റ്റൈൽ ആയി ധരിയ്ക്കാം. ഇനി ജീൻസിൽ ചെറിയ പാച്ചുകള്‍ വരുത്താൻ കത്രിക, സാൻഡ് പേപ്പർ, ചീസ് കട്ടർ, വെജിറ്റബിൾ, റേസർ കട്ടർ തുടങ്ങിയവ തിരഞ്ഞെടുക്കാം.