നയൻതാരയ്ക്ക് വരണമാല്യം
തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാവാൻപോവുന്ന വാർത്ത പുറത്ത് വന്നിട്ട് നാളുകളായി. കല്യാണനിശ്ചയം കഴിഞ്ഞവിവരം നയൻതാര വ്യക്തമാക്കിയിരുന്നു. ഈ വർഷം തന്നെ വിവാഹവും കാണുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിവരം വന്നിരിക്കുകയാണ്.
നയൻതാര വിഘ്നേഷുമായുള്ള വിവാഹത്തിന് മുൻപ് മരത്തെ വരണ്യമാല്യം അണിയിക്കുമെന്ന്. ജ്യോതിഷപ്രകാരമുള്ള ദോഷങ്ങൾ പരിഹരിക്കാ ആണ് ഇങ്ങനെ ചെയ്യുന്നത്. നയൻതാരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുൻപ് മരത്തിന് വരണമാല്യം അണിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബനാറസിൽ വച്ചാണ് ഈ ചടങ്ങ് നടന്നത്.
കുറച്ച് നാളുകളായി നയൻതാരയും വിഘ്നേഷ് ശിവനും ക്ഷേത്ര ദർശനം നടത്തിയിരുന്നു. മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം, ഷിർദി സായി ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഇരുവരും സന്ദർശിച്ചപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ പതിഞ്ഞു.