നാടൻ ചിക്കൻ പെരട്ട്

  • ചിക്കൻ – 500g
  • ഉള്ളി – 3
  • തക്കാളി – 1
  • ചെറിയുള്ളി – 10
  • വറ്റൽ മുളക് – 2
  • ഇഞ്ചി വെളുത്തുള്ളി
  • പേസ്റ്റ് – 1 1/2 tsp
  • മുളക് പൊടി – 1 tsp
  • മല്ലിപ്പൊടി – 1 tsp
  • മഞ്ഞൾപ്പൊടി – 1/4 tsp
  • കുരുമുളക് – 1 1/2 tsp
  • ഖരം മസാല – 1/4 tsp
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

മാരിനേറ്റ് ചെയ്യാനായി ചിക്കനിലേക്ക് 1/2 tsp മുളക് പൊടി , ഉപ്പ്, മഞ്ഞൾപ്പൊടി, കറിവേപ്പില , 1/2 tsp കുരുമുളക് പൊടി , 1/2 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ചേർത്ത് നന്നായി mix ചെയ്ത് 1 മണിക്കൂർ വെയ്ക്കുക.


ശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില , ചെറിയുള്ളി ചേർത്ത് വഴറ്റുക.ശേഷം ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം എല്ലാ മസാലകളും ചേർത്ത് തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചിക്കൻ ചേർത്ത് mix ചെയ്ത് 20 min നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം ഖരം മസാലയും കറിവേപ്പിലയും ചേർത്ത് ഇളക്കി 5 min കൂടി അടച്ചു മൂടിവെക്കുക. ശേഷം അൽപ്പം കൂടി കറിവേപ്പില ചേർത്തിളക്കുക.

ചിക്കൻ പെരട്ട് റെഡി

Leave a Reply

Your email address will not be published. Required fields are marked *