എഗ്ഗ് പുലാവ്

നീതു വിശാഖ്

നമുക്കിന്ന് . മുട്ട കൊണ്ടുള്ള റെസിപ്പി നോക്കാം സ്വാദിഷ്ടമായ എഗ്ഗ് പുലാവ്

ആവശ്യമുള്ള സാധനങ്ങൾ

മുട്ട 2 എണ്ണം പൊരിക്കാൻ

മുട്ട 4 എണ്ണം പുഴുങ്ങാൻ

കുരുമുളകു പൊടി അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ

മുളകു പൊടി ഒരു ടീസ്പൂൺ
ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി അര ടീസ്പൂൺ

മല്ലിപ്പൊടി ഒരു ടീസ്പൂൺ

സവാള ഒന്ന് ചെറുതാക്കി അരിഞ്ഞ്

ബസുമതി അരി വേവിച്ചത് 3 കപ്പ്

ക്യാപ്സിക്കം കാൽ ഭാഗം ചെറുതാക്കി മുറിച്ചത്

ബീൻസ് 2 എണ്ണം

നെയ് ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി 5 അല്ലി

പച്ചമുളക് അരിഞ്ഞത് ഒന്ന്

ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ

തക്കാളി ഒന്ന്

മല്ലിയില

ജീരകം ഒരു നുള്ള്

പെരും ജീരകം ഒരു നുള്ള്

തയ്യാറക്കുന്ന വിധം

രണ്ട് മുട്ടയിൽ കുരുമുളക് ഉപ്പും ചേർത്ത് ചിക്കി പൊരിച്ചെടുക്കാം.4 മുട്ട പുഴുങ്ങി തോട് കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക.നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക അതി ലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ക്യാപ്സിക്കവും ബീൻസും ചേർത്ത് വഴറ്റിയെടുക്കണം. മൂത്തു വരുമ്പോൾ മഞ്ഞൾ പൊടി മല്ലി പൊടി മുളകു പൊടി ചേർത്ത് വഴറ്റിയെടുക്കണം. പച്ച മണം മാറു മ്പോൾ തക്കാളി ചേർത്ത് വേവിച്ച് ഉടച്ചെടുക്കാം.

മുട്ട പുഴുങ്ങിയതും ചേർത്തിളക്കി യോജിപ്പിക്കണം ആവശത്തിന് ഉപ്പും ചേർത്ത് കൊടുക്ക വേവിച്ച ചോറ് മുട്ട പൊരിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാ മല്ലിയില തൂകി നാരങ്ങ നീരും ചേർത്തിളക്കി വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *