ചാക്കോച്ചന്റെ നായാട്ട് 8ന് തീയേറ്ററിലേക്ക്

അപ്പളാളെ’ എന്ന ഗാനം ആസ്വദിക്കാം

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പളാളെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി.
പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ മധുവന്തി നാരായണാണ്‌ ഗാനം പാടിയിരിക്കുന്നത്.

സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന് പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.


ഷാഹി കബീർ തിരക്കഥയെഴുതുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.

ഷൈജു ഖാലിദ്
ഛായാഗ്രഹണം നിർവ്വഹിക്കുന്നു എഡിറ്റിംഗ് മഹേഷ്‌ നാരായൺ നിർവ്വഹിക്കുന്നു. അൻവർ അലി എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-അഗ്നിവേശ് രഞ്ജിത്ത്,ലൈൻ പ്രൊഡ്യുസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്‌, സൗണ്ട് ഡിസൈനിങ്-അജയൻ ആടാട്ട്,വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്-റോണക്സ് സേവിയർ,പരസ്യക്കല- ഓൾഡ് മങ്ക്സ്. മാജിക്‌ ഫ്രെയിംസ് നായാട്ട് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *