ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരുക്കുന്ന സിനിമ ” നീല രാത്രി “


ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മഹാത്ഭുതം മലയാളത്തിൽ നിന്ന്.ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ.ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി “എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീല രാത്രി ” എന്ന സിനിമയാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്നത്.


മണികണ്ഠൻ പട്ടാമ്പി,ജയരാജ് വാര്യർ,ഹിമ ശങ്കർ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂർവ്വ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.റ്റൂ ടെൻ
എന്റർടൈയ്ൻമെന്റ്സ്,ഡബ്ളിയു ജെ പ്രൊഡക്ഷൻസ് എന്നി ബാനറിൽ അനൂപ് വേണുഗോപാൽ,ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവ്വഹിക്കുന്നു.


എഡിറ്റർ-സണ്ണി ജേക്കബ്,കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ,വി എഫ് എക്സ്- അരുൺ ലാൽ പോംപ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *