“പഞ്ചായത്ത് ജെട്ടി ” 26 ന് തിയേറ്ററിലേക്ക്

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ
മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “പഞ്ചായത്ത് ജെട്ടി ” ജൂലായ് ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ,നിയാസ് ബക്കർ,വിനോദ് കോവൂർ,ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്,രാഘവൻ, സജിൻ,സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി,ഉണ്ണി നായർ,രചന നാരായണൻകുട്ടി, സ്നേഹശ്രീകുമാർ, വീണാ നായർ,രശ്മി അനിൽ,കുളപ്പുള്ളി ലീല,സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വിത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും “പഞ്ചായത്ത് ജെട്ടി ” യിൽ അഭിനയിക്കുന്നു.


ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
എഡിറ്റിംഗ് -ശ്യാം ശശീധരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം പെപ്കോ,ബാലൻ കെ മങ്ങാട്ട്,പ്രൊഡക്ഷൻ കൺട്രോളർ-ബാബുരാജ് മനിശ്ശേരി,ആർട്ട്-സാബുമോഹൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം ഡിസൈനർ-അരുൺ മനോഹർ,സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്സ്,സൗണ്ട് ഡിസൈൻ-അരുൺ വർമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ- അതുൽ.സമകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് തനതായ ശൈലിയിൽ നർമ്മത്തോടെ വിലയിരുത്തി അവതരിപ്പിച്ച് കൊണ്ട് വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ” മറിമായം ” പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് “പഞ്ചായത്ത് ജെട്ടി”.
പി ആർ ഒ-എ എസ് ദിനേശ്.

    Leave a Reply

    Your email address will not be published. Required fields are marked *