സീസണുകള്‍ മാറിക്കോട്ടെ… എവര്‍ഗ്രീന്‍ ഹിറ്റ് ‘ഹാരം ‘പാന്‍റുകള്‍ നിങ്ങള്‍ സ്വന്തമാക്കിയോ?

ഡ്രോപ് ക്രോച്ച് ഹാരം പാന്‍റുകള്‍ യൂത്തിന്‍റെ പ്രീയ വസ്ത്രങ്ങളില്‍ ഒന്നാണ്. കംഫർട്ടിബിൾ ആന്‍റ് കൂൾ എന്നതാണ് ഡ്രോപ് ക്രോച്ച് ഹാരം പാന്‍റുകളുടെ ഏറ്റവും വലിയ സവിശേഷത.ഇപ്പോൾ ജെന്‍റർലെസ് പാന്‍റുകളാണ് ഈ സീസണിലെ ഹൈലൈറ്റ്.

ആങ്കിളിന്‍റെ ഭാഗത്ത് ഇലാസ്റ്റിക് ഫിനിഷിംഗുള്ള ഹാരം പാന്‍റുകളാണ് ഇപ്പോൾ ട്രെന്‍റ്. ഏറ്റവും പുതിയ ഫാഷൻ സ്റ്റൈലിംഗിന്‍റെ അടയാളമായി മാറിയിരിക്കുകയാണ് ഡ്രോപ് കോച്ച് ഹാരം പാന്‍റുകൾ. നർത്തകരുടെയും സഞ്ചാരികളുടെയും പ്രീയചോയ്സയായിരുന്ന ഡ്രസ് ഇപ്പോള്‍ നമ്മുടെ വാഡ്രോബിലും ഇടം പിടിച്ചു കഴിഞ്ഞു.

ഒതുക്കമുള്ള വസ്ത്രമെന്ന നിലയിൽ പെൺകുട്ടികൾക്കിത് ഇണങ്ങുകയും ചെയ്യും. ഹാരം പാന്‍റുകൾ വളരെ ലൂസായതിനാലും ഞൊറിവുകൾ ഉള്ളതിനാലും ടൈറ്റായിട്ടുള്ള ടോപ്പുകൾ അണിഞ്ഞ് ഫാഷൻ ലോകത്ത് സ്റ്റൈൽ ചെയ്യാം.
മാത്രമല്ല ഈ വേഷം ആരോഗ്യകരവുമാണ്. ഷോർട്ട് സ്ലീവ് ലെസ് ടോപ്, ടാങ്ക് ടോപ്സ്, ലോംഗ് സ്ലീവ്സ് ഉള്ള ഫിറ്റഡ് ടീഷർട്ടുകൾ എന്നിവയും ഇതിന് സൂപ്പർ ലുക്ക് നൽകും.

Leave a Reply

Your email address will not be published. Required fields are marked *