ബ്ലാക്ക് ആന്‍റ് വൈറ്റ് ഔട്ട്ഫിറ്റില്‍ തിളങ്ങി പ്രിയങ്ക

മനോഹരവും വ്യത്യസ്തവുമായ വസ്ത്രധാരണ കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷൻ പരീക്ഷണങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണ പ്രിയങ്ക എത്തിയത് ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷൻ വേഷത്തിലാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ക്യൂട്ട് ആന്ഡ് ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പ്രിയങ്ക ചോപ്ര തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ ദി മാട്രിക്സ് റിസറക്ഷൻസി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെയ് രണ്ടാം ദിവസമാണ് ഈ ലുക്കിൽ പ്രിയങ്ക അണിഞ്ഞൊരുങ്ങി യിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ഡ്രസിന് മേക്കപ്പ് ആർട്ടിസ്റ്റ് യുമി മോറിയുടെ സഹായത്തോടെ സിമ്പിൾ മേക്കപ്പ് ലുക്കാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. ഇത്തരം വ്യത്യസ്തമായ ലുക്കിൽ പ്രിയങ്ക എത്തുന്നത് പതിവാണ്. വസ്ത്രധാരണത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന നടി കൂടിയാണ് പ്രിയങ്ക.

Leave a Reply

Your email address will not be published. Required fields are marked *