രാത്രിയില്‍ വിരിയുന്ന വെളുത്ത സുന്ദരികൾ
പൂക്കൾ പലനിറത്തിലുള്ളവയുണ്ട്. അതിൽ വെളുത്ത നിറമുള്ള പൂക്കൾക്ക് ചില പ്രത്യേകത പ്രാധാന്യം നൽകുന്നു. ഇവയിൽ രാത്രി വിരിയുന്നവയും രാവിലെ വിരിയുന്നവയും ഉണ്ട്. രാത്രിയിൽ മാത്രം വിരിയുന്ന ഇത്തരം പൂക്കളിൽ ചിലത് നല്ല സുഗന്ധം ഉള്ളവയും ആയിരിക്കും. രാത്രിയിൽ മാത്രം വിരിയുന്ന വെളുത്ത പൂക്കൾ ഏതൊക്കെയെന്ന് അറിയണ്ടേ.
ഗാർഡേനിയ അഗസ്റ്റ
കുറ്റിച്ചെടിപ്പോലെ വളരുന്ന ഇതിന്റെ പൂക്കൾ രാത്രിയിൽ ആണ് വിരിയുന്നത്.
മൂൺഹനുവർ
മൂൺഹനുവർ(ചന്ദ്രകാന്തി) എന്നറിയപ്പെടുന്ന ഇവ രാത്രിയിലാണ് വിരിയുന്നത്.ഈ പൂക്കൾ വൈകുന്നേരം വിടരുകയും അടുത്ത പ്രഭാതം വരെ തുറന്നിരിക്കുകയും ചെയ്യുന്നു.
വാട്ടർ ലില്ലി
വെള്ളത്തിൽ വിരിയുന്നവയാണ് വാട്ടർ ലില്ലി.ഇവ സർവസാധാരണയായി കണ്ടുവരുന്നവയുമാണ്.
ബ്രഹ്മകമലം
താമരകളിൽ വിശിഷ്ടമാണ് ബ്രഹ്മകമലം. ബ്രഹ്മകമാലം വിരിയുന്നതും രത്രിസമയങ്ങളിൽ ആണ്.
ഡച്ച് മാൻസ് പൈപ്പ് കൃകടസ്
ഒരിനം കള്ളിച്ചെടിയാണിത്. വെളുത്ത നിറത്തിലുള്ള ഈ പൂവും രാത്രിയിൽ തന്നെയാണ് വിരിയുന്നത്.
ട്യൂബറോസ്
ട്യൂബറോസ് ഈ വെളുത്ത പൂക്കളും രാത്രിയിലാണ് വിരിയുന്നത്.
ഡാറ്റുറ
മുല്ലപൂക്കളുടെ ഏറ്റവും മികച്ച ഇനമാണ് ഡാറ്റുറ. ഈ പുഷ്പം സന്ധ്യയ്ക്ക് ശേഷം വിരിയുകയും പിറ്റേന്ന് രാവിലെ വീണ്ടും അടയുകയും ചെയ്യുന്നു.
ഡ്രാഗൺ ഫ്രൂട്ട് ഫ്ളവർ
എല്ലാ വർഷവും ഒരിക്കൽ മാത്രം വിരിയുന്ന ഈ പുഷ്പവും രാത്രിയിലാണ് വിരിയുന്നത്
കാസബ്ലാൻക ലില്ലീസ്
പെർഫ്യൂമുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കാസബ്ലാൻക ലില്ലീസും രാത്രിയിലാണ് വിരിയുന്നത്.
തയ്യാറാക്കിയത്: അഖില