സ്കൂളിലെത്തുമ്പോള്‍ മറക്കരുത്കോവിഡ് പ്രതിരോധം

സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണം. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കുന്നതിനും കുട്ടികള്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് രക്ഷകര്‍ത്താക്കളും അധ്യാപകരും ഉറപ്പാക്കണം. 


സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ ചുവടെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം
🔹മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. 
🔹നനഞ്ഞ മാസ്‌ക് ധരിക്കരുത്.  മാസ്‌കില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം. ഉപയോഗത്തിനു ശേഷം മാസ്‌ക് വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌കരിക്കണം. വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌ക് കഴുകി ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കണം. 
🔹തിരക്കു കുറഞ്ഞ വാഹനങ്ങളില്‍ യാത്ര ചെയ്യുക. ബസില്‍ കയറിയ ശേഷവും ഇറങ്ങിയ ശേഷവും കൈകള്‍ ശുചീകരിക്കുക. 
🔹കൂട്ടം കൂടുന്നത് ഒഴിവാക്കുക. നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്കൂളിലെത്തുകയും ക്ലാസ് കഴിഞ്ഞാലുടന്‍ മടങ്ങുകയും വേണം. 
🔹അടുത്തടുത്തിരുന്ന് ആഹാരം കഴിക്കകയോ ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, പഠന സാമഗ്രികള്‍ എന്നിവ പങ്കിടുകയോ ചെയ്യരുത് 
🔹ശുചിമുറികളില്‍ കയറുമ്പോഴും മാസ്‌ക് ധരിക്കണം. ശുചിമുറിയില്‍ കയറുന്നതിനു മുന്‍പും ഇറങ്ങിയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. 
🔹കൂട്ടം ചേര്‍ന്നുള്ള കളികള്‍ പാടില്ല. 
🔹കൈകളില്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ പുരട്ടണം. സാധ്യമായ സമയങ്ങളിലൊക്കെ സോപ്പ്  ഉപയോഗിച്ച് കൈകള്‍ കഴുകണം.
🔹വീട്ടില്‍ എത്തിയാലുടന്‍ വസ്ത്രങ്ങള്‍  സോപ്പുവെള്ളത്തില്‍ മുക്കി വെച്ച ശേഷം കുളിക്കണം. 
🔹പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ പോകരുത്.

photo courtesy google

Leave a Reply

Your email address will not be published. Required fields are marked *