ആകാംക്ഷ ജനിപ്പിച്ച് “നൈറ്റ് ഡ്രൈവ് ” ട്രെയിലർ
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓരോ നിമിഷവും നിഗൂഢതയും ത്രില്ലടിപ്പിക്കുന്നതുമായ രംഗങ്ങളും കോർത്തിണക്കിയുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീതു പിന്റോ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
അന്ന ബെൻ, ഇന്ദ്രജിത്ത്, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അന്നബെന്നും റോഷൻ മാത്യുവും ദുരൂഹസാഹചര്യത്തിൽ കുടുങ്ങി കിടക്കുന്നതായി ട്രെയിലറിൽ കാണാം. തിരക്കഥ : അഭിലാഷ് പിള്ള, എഡിറ്റർ: സുനിൽ എസ് പിള്ള, സംഗീതം, പശ്ചാത്തലസംഗീതം : രഞ്ജിൻ രാജ്