ഞെവിണിക്ക കൃഷി ചെയ്ത് ലാഭം കൊയ്യാം
കല്ലുമ്മക്കായ,കക്കാഇറച്ചി എന്നിവപോലെ ഞെവണിക്കയും പതിയെ ജനപ്രീയമായിക്കൊണ്ടിരിക്കുകയാണ്. ഞെവണിക്ക ഫ്രൈ ലൈഫില്‍ ഒരുതവണ രുചിച്ചവരാരും തീന്‍മേശയില്‍ ഇവയെകൂടെ ഉള്‍പ്പെടുത്തുമെന്നകാര്യം തീര്‍ച്ചയായാണ്. അത്രമേല്‍ രുചികരമാണ് ഇതിന്‍റെ ഇറച്ചി. ഞെവണിക്ക കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ഫൈസ്റ്റാര്‍ ഹോട്ടലുകളിലെ മെനുവില്‍ ഇടം പിടിച്ചുകഴിഞ്ഞു
പണ്ട് തോടുകളിലും വെള്ളം ഇറങ്ങിക്കൊണ്ടിരുന്ന പാടശേഖരങ്ങളിലും സുലഭമായി കണ്ടിരുന്ന ഒന്നാണ് ഞെവിണിക്ക. വിദേശരാജ്യങ്ങളിൽ വലിയ ഡിമാന്റുള്ള ഞെവിണിക്ക കേരളത്തിലെ റിസോട്ടുകളുടെ അടുക്കളയിലേക്കാണ് പോകുന്നത്. 6 മാസം കൊണ്ട് പൂർണ വളർച്ച എത്തിയ ഞെവിണിക്കയിൽ നിന്നും 35 ഗ്രാം മുതൽ 55 ഗ്രാം വരെ മാംസം ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു .കേരളത്തിൽ ഒരെണ്ണത്തിന് 25 രൂപ വിലയ്ക്കാണ് വിൽക്കുന്നത്.
കൃഷി രീതി
തോടും കുളങ്ങളും ഇല്ലെങ്കിലും വിഷമിക്കേണ്ടതില്ല. വീട്ടില്‍ റിങ്ങുകൾ കൊണ്ട് നിർമ്മിച്ച ആഴം കുറഞ്ഞ ടാങ്കിലും ഞെവണിക്ക കൃഷിചെയ്യാം. മലേഷ്യൻ ഞെവിണിക്കയും പരീക്ഷണടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ടാങ്കിലെ വെള്ളത്തിന് മുകളിൽ നിൽക്കുന്ന പൈപ്പിലാണ് ഇത് മുട്ടയിടുന്നത്. 400 മുതൽ 500 വരെ മുട്ടകൾ ഇടും. മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ നേരെ ടാങ്കിലെ വെള്ളത്തിലെത്തും. വീട്ടിൽ ബാക്കിയാവുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ആണ് ഇതിന്റെ തീറ്റ. എല്ലാ ഭക്ഷണ അവശിഷ്ടങ്ങളും ഇവ ആസ്വദിച്ചു കഴിക്കും.വ്യവസായിക അടിസ്ഥാനത്തിൽ വളർത്തിയാൽ കൂടുതൽ വരുമാനം ഉറപ്പാണെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു