ഓമനപ്പുഴ ഫെസ്റ്റിന് അഴകേകി മിമിക്രി താരങ്ങൾ
ആലപ്പുഴ : ഓമനപ്പുഴ ഫെസ്റ്റിന് അഴകേകി മൂവർ സംഘത്തിൻ്റെ മിമിക്രി പ്രേക്ഷകർക്ക് വിരുന്നായി. മിമിക്രി കലാകാരന്മാരായ കണ്ണനുണ്ണിയൂം,സജിപൊന്നനും, മാസ്റ്റർ അപ്പുണ്ണിയൂം ഞായറാഴ്ച സായാഹ്നം ജനങ്ങൾക്ക് ചിരിത്തിര സമ്മാനിച്ചത്.
കുഞ്ചാക്കോ ബോബനും, കൃഷിമന്ത്രി പി.പ്രസാദും, വെള്ളാപ്പള്ളി നടേശനും,ജനാർദ്ദനനും, വെടിക്കെട്ടും, ട്രെയിനും, അജു വർഗീസും ഒക്കെ വേദിയിൽ ശബ്ദങ്ങളായി മിന്നി മറഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ അംഗങ്ങളാണ് കണ്ണനുണ്ണിയൂം,സജി പൊന്നനും . ഫ്ലവേഴ്‌സ് ടിവി കോമഡി ഉത്സവത്ത്ലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് മാസ്റ്റർ അപ്പുണ്ണി.