ഊഴം
ജിബിന സാഗരന്‍
ഇന്നും ഞാന്‍ പ്രതീക്ഷിച്ചു. അയാള്‍ വരുമെന്ന്… റോഡിലെല്ലാം നോക്കി… ട്രെയിനെടുക്കും മുമ്പ് എന്നെ നോക്കി നോക്കി വരുന്ന അയാളെ പിന്നെയും പ്രതീക്ഷിച്ചു. അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു: അയാള്‍ വരാന്‍ പോവുന്നില്ല. എപ്പോഴെങ്കിലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ? പിന്നെ എന്തിനാണ് ഇങ്ങനെയൊരു പ്രതീക്ഷ. സ്വയം സമാധാനിക്കാന്‍ ഇത്തരത്തിലുള്ള ഡ്രാമ എന്തിന്. മനസ്സ് ശരിയായിരുന്നു. അയാള്‍ വന്നില്ല.
കരഞ്ഞു; കെഞ്ചി; ദേഷ്യപ്പെട്ടു… എന്നിട്ടും അയാള്‍ വന്നില്ല. വാശിയോടെ പറഞ്ഞുകൊണ്ടിരുന്നു. ഇല്ല ഞാന്‍ വരില്ല! അയാളുടെ ഓരോ വാക്കിലും പൊട്ടിച്ചിതറിയ എന്നെ ചേര്‍ത്തുചേര്‍ത്തുപിടിച്ചു ഞാന്‍ പിന്നെയും പിന്നെയും സാഹചര്യങ്ങള്‍ വ്യക്തമാക്കി. എന്നിട്ടും അയാള്‍ വന്നില്ല. ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ, അയാള്‍ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല. എന്റെ സ്നേഹം ആസ്വദിച്ചിട്ടേയുള്ളൂ. അതും ഇപ്പോള്‍ മതിയാക്കി.
എന്റെ വീഴ്ചകളും കുറവുകളുമല്ലാതെ ഞാനെന്ന വ്യക്തി അയാള്‍ക്കുള്ളില്‍ ഇല്ലെന്ന തിരിച്ചറിവിന് ബലം കൂടിയതോടെ ഞാന്‍ പറഞ്ഞു: താന്‍ വരേണ്ടതില്ല. അതെ, ഇപ്പോള്‍ ഉറപ്പായി, അവരെല്ലാം പറഞ്ഞ പോലെ അയാള്‍ക്കെന്നെ എളുപ്പത്തില്‍ ഒഴിവാക്കാനാകും. നിരവധി തവണ അയാളത് തെളിയിച്ചതാണല്ലോ. ഇനി എന്റെ ഊഴമാണ്. ഞാനത് അയാള്‍ക്ക് എളുപ്പമാക്കി കൊടുക്കും.
Well-done Jibi
Thank uhh dear
നിനക്ക് അത് അതെ അളവിൽ തിരിച്ചു കൊടുക്കാൻ പറ്റട്ടെ… എഴുത്ത് നന്നായിരിക്കുന്നു 💞💞
Leave it. Good job jibi
Good👏
Waiting for your turn 🫂. Super Jibi
👏🏻♥️👍🏻