ഗംഭീര ഫീച്ചേഴ്സുമായി ഒപ്പോയുടെ പുതിയ ഫോണ്‍

ഒപ്പോ തങ്ങളുടെ പുതിയ ഫോണായ Oppo Reno 8 Lite 5G വിപണിയിലിറക്കി. ഇന്ത്യയിൽ അവതരിപ്പിച്ച Oppo F21 Pro 5G യുടെ റീബ്രാൻഡഡ് പതിപ്പാണ് സ്പെയിനില്‍ ഇറക്കിയ ഈ സ്മാര്‍ട്ട് ഫോണ്‍. ഹാന്‍ഡ് സെറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത Qualcomm Snapdragon 695 പ്രൊസസറാണ്.

128GB സ്റ്റോറേജ്, 4500mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകൾക്കു പുറമെ IPX4 സർട്ടിഫിക്കേഷനും സ്മാർട്ട്‌ഫോണിനുണ്ട്. അതായത്, ഇത് സ്പ്ലാഷ് ആൻഡ് ഡസ്റ്റ് പ്രൂഫ് ആണ്.ഒറ്റ കോൺഫിഗറേഷനിലാണ് ന് ഓപ്പോയുടെ ഈ ഫോണ്‍ ഇറങ്ങിയിട്ടുള്ളത്. ഹാൻഡ്‌സെറ്റിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 429 യൂറോ (ഏകദേശം 35,700 രൂപ) ആണ് വില. Oppo Reno 8 Lite 5G ക്ക ബ്ലാക്ക്, റെയിൻബോ കളർ എന്നീ കളര്‍ ഓപ്ഷനുകളാണ് ഉള്ളത്. കമ്പനിയുടെ ഇ-സ്റ്റോറിൽ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്ക് ലഭ്യമാകും. എന്നാല്‍ ഈ ഫോൺ ഇന്ത്യയിൽ എപ്പോള്‍ ലഭിക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.

ഡ്യുവൽ സിം പിന്തുണയുള്ള Oppo Reno 8 Lite 5G സ്മാർട്ട്‌ഫോൺ Android 11 അടിസ്ഥാനമാക്കിയുള്ള ColorOS 12.1-ൽ പ്രവർത്തിക്കുന്നു. ഇതിന് 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്, ഇത് 60Hz റീഫ്രഷ് റേറ്റ് പിന്തുണയോടെയാണ് വരുന്നത്. Qualcomm Snapdragon 695 5G പ്രോസസർ അഡ്രിനോ 619 GPU സഹിതം വരുന്ന ഫോണിൽ നൽകിയിട്ടുണ്ട്.

ഹാൻഡ്‌സെറ്റിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 64എംപി പ്രൈമറി ക്യാമറ ലെൻസാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതുകൂടാതെ, 2എംപിയുടെ മറ്റ് രണ്ട് ലെൻസുകളും ലഭ്യമാണ്.മുൻവശത്ത് 16എംപി സെൽഫി ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി, ഇതിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്.
33W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയിൽ നിന്നാണ് ഉപകരണത്തിന് പവർ ലഭിക്കുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *