” പാപ്പച്ചൻ ഒളിവിലാണ് “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൈജു കുറുപ്പ്-സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ” പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,നടൻ സൈജു കുറുപ്പിന്റെ ജന്മദിനത്തോടനുബന്ധിച്ച്, പ്രശസ്ത നടൻ ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം നസീർ, ജോളി ചിറയത്ത്,
ശരൺ രാജ്, ഷിജു മാടക്കര തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.

ഛായാഗ്രഹണം-ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ,
സഹ നിർമ്മാണം-വിനോദ് ഷൊർണ്ണൂർ,
പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,
കല-വിനോദ്പട്ടണക്കാടൻ.കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ്-മനോജ്, കിരൺ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ.

പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്,.”പാപ്പച്ചൻ ഒളിവിലാണ്” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ. എന്നിവിടങ്ങളിലായി പൂർത്തിയായി.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *