അജ്മല്‍,വിഷ്ണു ചിത്രം മൂന്നാറില്‍ തുടങ്ങി


അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു.വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു,ഇര്‍ഷാദ്,നന്ദന്‍ ഉണ്ണി,അനീഷ് ഗോപന്‍,മെറിന്‍ ഫിലിപ്പ്,നിതിന്‍ പ്രസന്ന,പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള,സംഗീതം-നിക്സ് ലോപ്പസ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-അനീസ് നാടോടി,മേക്കപ്പ്-ജയന്‍ പൂങ്കുളം,വസ്ത്രാലങ്കാരം-സനീഷ് മന്ദാരയില്‍,സ്റ്റില്‍സ്-ഇബ്സന്‍ മാത്യു,അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *