അഞ്ജന അപ്പുക്കുട്ടന്‍റെ “പഴയ നിയമം”

കോമഡി ഷോയിലൂടെയും സ്ക്റ്റിലൂടെയും ശ്രദ്ധേയയായി തുടർന്ന് സീരിയലുകളിലും സിനിമയിലും അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജന അപ്പുക്കുട്ടനെ കേന്ദ്ര കഥാപാത്രമാക്കി സനി രാമദാസൻ സംവിധാനം ചെയ്യുന്ന” പഴയ നിയമം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


അൻസിൽ റഹ്മാൻ,സുധീഷ് പ്രഭാകരൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ രാജി ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ,ശിവപ്രിയ, പ്രദീപ്,വിനു കെ സനിൽ, അനസ് പാണാവള്ളി, ഫഹദ് മൈമൂൺ ,പ്രേമദാസ് ഇരുവള്ളൂർ,അലക്സ് മാർക്കോസ് തുടങ്ങിയവരും അഭിനയിക്കുന്നു.


രാഹുൽ സി വിമല ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-മൃദുൽ വയനാട്,ചമയം-സുജിത്ത് പറവൂർ, കോസ്റ്റ്യുംസ്- ചന്ദ്രൻ ചെറുവണ്ണുർ, എഡിറ്റർ-വിനു കെ സനിൽ,സ്റ്റിൽ-ഉണ്ണി അഴിയൂർ, അസോസിയേറ്റ് ഡയറക്ടർ-ത്രില്ലർ രാജേഷ്,അസിസ്റ്റന്റ് ഡയറക്ടർ-സജിത്ത് മുക്കം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-രാജേഷ് ആർ,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *