ഐഫോൺ 13 പ്രോ തികച്ചും സൗജന്യമായി!!! വ്യവസ്ഥകൾ ബാധകം.

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഐഫോൺ 13 പ്രോ (IPHONE 13 PRO) ഇപ്പോൾ സൗജന്യമായി. എന്നാൽ ഒരു വ്യവസ്ഥയുണ്ട്. ഈ ഐഫോൺ ലഭിക്കണമെങ്കിൽ att.com ൽ പോസ്റ്റ് ചെയ്ത വിവരങ്ങളനുസരിച്ച് പ്രവർത്തിക്കണം.128 ജിബിയിൽ ഐഫോൺ 13 പ്രോയുടെ റീട്ടെയിൽ വില 999.99 ഡോളറാണ്. അമേരിക്കയിലെ കാരിയേഴ്സിലൊന്നായ എടി ആൻഡ്‌ ടി യാണ് ഐഫോൺ 13 പ്രോ സൗജന്യമായി നൽകുന്നത്. എന്നാൽ ഉപഭോക്താക്കൾ അവരുടെ അൺലിമിറ്റഡ് പ്ലാൻ തെരഞ്ഞെടുക്കണമെന്ന വ്യവസ്ഥയുണ്ട്. att.com ൽ പറഞ്ഞിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഐഫോൺ 13 പ്രോ ഐഫോൺ പ്രോ 11 മാക്സ് എന്നിവയിൽ 1000 ഡോളർ വരെ ലാഭിക്കാനാകും. കൂടാതെ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ്. അതിനായി താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

• റീട്ടെയിൽ വിലയുടെ നികുതിയും 30 ഡോളർ ആക്ടിവേഷൻ ചാർജും ഉൾപ്പെടുന്ന ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങുക.

• പോസ്റ്റ്പെയ്ഡ് അൺലിമിറ്റഡ് വോയിസ്‌, ഇന്റർനെറ്റ് വയർലെസ് സേവനങ്ങൾ സജീവമാക്കുക. നെറ്റ്‌വർക്ക് തിരക്കിലാണെങ്കിൽ AT&T ഡേറ്റയുടെ വേഗത താൽക്കാലികമായി കുറയ്ക്കും.

• സജീവമായതിനുശേഷം 30 ദിവസത്തിനുള്ളിൽ നല്ല പ്രവർത്തന യോഗ്യമായ സ്മാർട്ട്ഫോൺ വാങ്ങുക.

തുടർന്ന് നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ:-

• നിങ്ങൾ വാങ്ങുന്ന സ്മാർട്ട് ഫോണിന്റെ വില 290 ഡോളറോ അല്ലെങ്കിൽ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങൾക്ക് ബിൽ ക്രെഡിറ്റുകളിൽ 1000 ഡോളർ വരെ ലഭിക്കും.

• നിങ്ങൾ വാങ്ങുന്ന സ്മാർട്ട് ഫോണിലെ ഏറ്റവും കുറഞ്ഞ മൂല്യം 95 ഡോളർ ആണെങ്കിൽ, അത് ഉപയോഗിച്ച് നിങ്ങൾക്ക് ബിൽ ക്രെഡിറ്റുകളിൽ 800 ഡോളർ വരെ ലഭിക്കും.

• ഏറ്റവും കുറഞ്ഞ മൂല്യമായ 35 ഡോളർ ആണെങ്കിൽ ബിൽ ക്രെഡിറ്റുകളിൽ 350 ഡോളർ വരെ ലഭിക്കും.

ഐഫോൺ 13 പ്രോ സൗജന്യമായി ലഭിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട മറ്റ് വസ്തുതകൾ : –

• att.com അനുസരിച്ച് ഫോൺ വാങ്ങിയതിനുശേഷം 3 ബില്ലുകൾക്കുള്ളിൽ ക്രെഡിറ്റുകൾ ആരംഭിക്കും. ബില്ല് ക്രെഡിറ്റുകൾ ആരംഭിച്ചുകഴിഞ്ഞാൽ ക്യാച്ച് – അപ്പ് ക്രെഡിറ്റുകൾ ലഭിക്കും. എന്നാൽ ക്രെഡിറ്റ് തുക ഫോണിന്റെ വിലയേക്കാൾ കുറവോ പരമാവധി കക്രെഡിറ്റ്‌ തുകയോ കവിയാൻ പാടില്ല.

• ലഭ്യമാവുന്ന സേവനം റദ്ദാക്കുന്ന പക്ഷം, ക്രെഡിറ്റുകൾ കാലഹരണപ്പെടും. ഒപ്പം ഉപകരണത്തിന്റെ ഇൻസ്റ്റാൾമെന്റ് കരാറിലെ കുടിശ്ശിക തുകയുടെ പൂർണ്ണമായ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും.

• ഈ പ്രമോഷന്റെ കീഴിലുള്ള ലൈന്‍ സജീവമാക്കി കഴിഞ്ഞ് 90 ദിവസത്തിനകം അക്കൗണ്ടില്‍ നിലവിലുള്ള ഏതെങ്കിലും ലൈനിലെ സേവനം നിര്‍ത്തുന്നപക്ഷം പുതിയ ലൈനുകള്‍ക്കായി ഉപകരണ ക്രെഡിറ്റുകള്‍ നിര്‍ത്തും.

Leave a Reply

Your email address will not be published. Required fields are marked *