‘പിപ്പലാന്ത്രി” നീസ്ട്രീം ഒടിടി യിൽ.

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ” പിപ്പലാന്ത്രി “
നീസ്ട്രീം ഒടിടി ഫ്ലാറ്റ് ഫോമയിൽ റിലീസായി.സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോൺ ഡമ്പ്ളിയു വർഗ്ഗീസ്. തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ,തനിക്ക് പിറന്ന പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്കരിക്കുന്നത്.

മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത ഈ വിഷയം, രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി അവതരിപ്പിക്കുന്നു. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തിൽ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.


ബാനർ-സിക്കാ മോർ ഫിലിം ഇന്റർനാഷണൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രൊഫ. ജോണ്‍ മാത്യൂസ്,ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ-ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റർ-ഇബ്രു എഫ് എക്സ്,ഗാനരചന-ചിറ്റൂര്‍ ഗോപി,ജോസ് തോന്നിയാമല,സംഗീതം-ഷാന്‍റി ആന്‍റണി,ആര്‍ട്ട്-രതീഷ്,കോസ്റ്റ്യൂം ഡിസൈനർ-ബെന്‍സി കെ ബി,മേക്കപ്പ്-മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടർ-സജേഷ് സജീവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്-ജോഷി നായര്‍,രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രൊ.ജോണ്‍ മാത്യൂസ്,
സ്റ്റില്‍സ്-മെഹ്രാജ്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *