കാത്തിരിപ്പ്

ബീന കുറുപ്പ് ആലപ്പുഴ

മകരം മഞ്ഞു പെയ്തിറങ്ങി
മനമാകെ കുളിർ മഴ പെയ്തു
തനുവാകെ പുളകങ്ങൾ പൂത്തു
മധുമാരി ചൊരിയുന്ന പോലെ
മന്ദഹാസപൂക്കൾ വിരിഞ്ഞു.( മകരം …..)
‘മൗനരാഗങ്ങളെ തൊട്ടുണർത്തുo
മയൂരനർത്തനമാടി
മാലേയമണിഞ്ഞു ചിരി തൂകി നിന്നു
മനക്കോട്ട കെട്ടി മാറാപ്പായ്തോളിലേറ്റി
മായ, ലോകത്തിലെത്തി നിൽക്കേ
മകരം കടന്നു മഞ്ഞും കടന്നു പോയ്
മഞ്ഞിന്‍ കുളിരേകാൻ നീ വന്നു മില്ല( മകരം …….)

മൽപ്രാണനെ പറിച്ചെടുത്ത മ്മാനമാടി
കാതങ്ങളോളം കാത്തിരുന്നാലും
പിടയുന്ന മാനസം നീ കാണ്മതില്ലേ…. എങ്കിലുമെന്നിലെ
ഹൃദയതുടിപുകൾ
കാലങ്ങളോളം ത്രസിച്ചു നില്ക്കും
മന്ദഹാസം തൂകി നീ വരുന്ന നാൾ
നിനക്കാ യൊരു മല്ലിക പൂ മാല കൊരുത്തു വയ്ക്കും.( മകരം——-)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!