നക്ഷത്രം.

ജി. കണ്ണനുണ്ണി

വന്നേ വന്നേ നക്ഷത്രം
പലപല വർണ്ണത്തിൽ നക്ഷത്രം

കണ്ണിന് പൊൻകണി നക്ഷത്രം
ക്രിസ്മസിൽ സ്റ്റാറിവൻ നക്ഷത്രം.

മിന്നുന്ന ,പാടുന്ന നക്ഷത്രം
പലപല ആകൃതി നക്ഷത്രം

വഴികാട്ടിയായൊരു നക്ഷത്രം
പ്രത്യാശയേകുന്ന നക്ഷത്രം

ശാന്തിസമാധാന നക്ഷത്രം
ലോക വെളിച്ചത്തിൻ നക്ഷത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!