ഉത്തരക്കടലാസ്

ജിജി ജാസ്മിൻ

അവിചാരിതമായി

എന്റെ ഉത്തരക്കടലാസ്

ഞാൻ തന്നെ മൂല്യനിർണയം

നടത്തുകയുണ്ടായി

ഉത്തരങ്ങൾ ഒന്നും തന്നെ

ചോദ്യങ്ങളിലേക്കെത്തുന്നില്ല.

എങ്കിലും പലയിടങ്ങളിലും

ഉത്തരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.

അവസാനിപ്പിക്കാനറിയാതെ ഉത്തരങ്ങൾ

പലതും പാതിവഴിയിൽ

ഉപേക്ഷിച്ചിരിക്കുന്നു.

അക്ഷരത്തെറ്റുകൾ ഒരുപാട് .

പലതും ആവർത്തനങ്ങൾ .

ആകെ മാർക്കിന്റെ കോളം

ശൂന്യമാണ്.

സി ഇ മാർക്ക് നൽകാനാവുന്നില്ല

. മറ്റൊരാളുടേതായിരുന്നെങ്കിൽ

ചില പരിഗണനകൾക്കൊടുവിൽ

ചില മാർക്കുകൾ നൽകി

എനിക്കു ജയിപ്പിക്കാനാവും.

പക്ഷേ , എന്റെ ഉത്തരക്കടലാസ്..?

ഞാനെന്താണ് ചെയ്യേണ്ടത് .

.

Leave a Reply

Your email address will not be published. Required fields are marked *