പൂജപ്പുര രവി അന്തരിച്ചു
നടന്‍ പൂജപ്പുര രവി(86 ) അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറ്റിയത്.
വേലുത്തമ്പി ദളവ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ‘അമ്മിണി അമ്മാവൻ’ എന്ന ചിത്രത്തിലെ വേഷമാണ്. 2016ൽ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇതിനു ശേഷവും ചില അവസരങ്ങൾ തേടി വന്നിരുന്നു.
രവീന്ദ്രൻ നായർ എന്നായിരുന്നു യഥാർത്ഥ പേര്. എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രൻ നായർ എന്നാണ് യഥാർത്ഥ പേര്. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, തിരുമല ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകങ്ങളിലൂടെ പൂജപ്പുര അഭിനയരംഗത്തേക്ക് വന്ന പൂജപ്പൂര രവി കലാനിലയം ഡ്രാമാവിഷൻ എന്ന പ്രശസ്ത നാടക കളരിയുടെ ഭാഗമായിപ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ- തങ്കമ്മ, മക്കൾ- ഹരി, ലക്ഷ്മി.
പ്രധാനചിത്രങ്ങള്‍ :- നായാട്ട്, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ
മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും – സംസ്കാര ചടങ്ങുകൾ നാളെ തിരുവനന്തപുരത്തു വെച്ച് നടത്തുമെന്ന് കുടുംബാഗംങ്ങൾ അറിയിച്ചു.