‘എത്ര എക്സ്പ്രെഷൻസ് വേണം?’ അഹാന കൃഷ്ണ
സമൂഹമാധ്യമങ്ങൾ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്ന നടിയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരുമാണ് ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞുനിന്നത്. പതിവായി ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും രസകരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അഹാന.
വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. അതിനൊപ്പം, ‘എത്ര എക്സ്പ്രെഷൻസ് വേണം?’ എന്ന രസികൻ ക്യാപ്ഷനുമുണ്ട്.
അതേസമയം, അഹാന കൃഷ്ണ ഇപ്പോൾ ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. നാൻസി എന്ന ടൈറ്റിൽ റോളിലാണ് അഹാന എത്തുന്നത്. ’. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.