ക്ലീഷേ പ്ലെയ്സുകള്‍ മാറ്റി പിടിക്കൂ;… ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കൂ….
പൂമ്പാറ - മന്നവന്നുർ - കൂകൽ - പൂണ്ടി
ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കുമ്പോ തന്നെ ആവറേജ് മനയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്ന സ്ഥലങ്ങൾ ഊട്ടി , കൊടൈക്കനാൽ അല്ലെ മൂന്നാർ ഒക്കെ ആരിക്കും. ഈ സ്ഥലങ്ങൾ മനോഹര ഹിൽ സ്റ്റേഷൻസ് ആണ് തർക്കം ഇല്ല , പക്ഷെ ഇപ്പോൾ ഓവർ കൊമ്മേർഷ്യലൈസ്ഡ് ആയി നല്ല കട്ട ട്രാഫിക്കും.

നിങ്ങൾക്കു തിരക്കിൽ ഒന്നും പെടാതെ നല്ല കാറ്റും പ്രകൃതിഭംഗി ഒക്കെ അനുഭവിച്ചറിയണം എങ്കിൽ കൊമ്മേർഷ്യലൈസ്ഡ് ഹിൽ സ്റ്റേഷൻസ് ഒഴിവാക്കി ഗ്രാമങ്ങളിലേക്ക് ഇറങ്ങി വരൂ..
സബ്ജെക്ട് ലൈൻ ഇത് പറഞ്ഞ ഗ്രാമങ്ങൾ കൊടൈക്കനാലിൽ നിന്നും വെറും ഇരുപതു മുതൽ 40 കിലോമീറ്റർ വരെ പോയാൽ കണ്ണിനു കുളിർമ ഏകുന്ന ഒട്ടനവധി കാഴ്ചകളുടെ പറുദീസ ആണ്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സാധാരണകാരായ ആളുകൾ , വികസനം അവരുടെ കൃഷി രീതികളിൽ മാത്രം അങ്ങിങ്ങായി എത്തി തുടങ്ങി എന്ന് തോന്നുന്നു , ഹൈഡ്രോഫോണിക് , ഡ്രിപ് ഇറിഗേഷഷൻ ഒക്കെ കാണാൻ കഴിഞ്ഞു . അതല്ലാതെ യാതൊരു മോഡേൺ വികസനങ്ങളും എത്തിനോക്കുക പോലും ചെയ്യാത്ത പച്ചയായ ഗ്രാമങ്ങൾ .

വെളുത്തുള്ളിയും കാബേജും കാരറ്റും കൂണും ഒക്കെ ആണ് ഇവരുടെ പ്രധാന കൃഷികൾ , അവിടുത്തെ അനുകൂലമായ തണുത്ത കാലാവസ്ഥയിൽ എല്ലാം വളരെ ഭംഗിയായി വിളയുന്നു. കൊടൈക്കനാലിൽ നിന്ന് ഗുണ കേവ്സ് റൂട്ടിൽ ഒരു 15 കിലോമീറ്റർ കഴിയുമ്പോൾ തന്നെ നിങ്ങൾ പൂമ്പാറയുടെ മനം മയക്കുന്ന കാഴ്ചകൾ കണ്ടു തുടങ്ങും. വട്ടവടയിലേക്കു യാത്ര ചെയ്തവർക്ക് ആ ഭൂപ്രകൃതി വേഗം തിരിച്ചറിയാൻ പറ്റും. ഏകദേശം അതെ ലാൻഡ്‌സ്‌കേപ്പ് ആണ് പൂമ്പാറ മുതൽ പൂണ്ടി വരെ. ജോഗ്രഫിക്കലി വട്ടവടയോട് വളരെ അടുത്ത് ആണ് പൂണ്ടി വില്ലജ് എങ്കിലും നിലവിൽ വട്ടവടയിൽ നിന്ന് പൂണ്ടിയിൽ എതാൻ 249 കിലോമീറ്റർ സഞ്ചരിക്കണം.

കൊടൈക്കനാൽ പോലെ എപ്പഴും നല്ല തണുത്ത കാലാവസ്ഥയും കോടമഞ്ഞും ആണ് ഇവിടെയും , ഒരു പക്ഷേങ്കിൽ അതിനേക്കാൾ കൂടുതൽ തണുപ്പും അനുഭവപ്പെട്ടു . കാഴ്ചകൾ ഒരു രക്ഷയും ഇല്ല . ഒരിക്കലും നിരാശരായി മടങ്ങേണ്ടി വരില്ല . ആയിരകണക്കിന് ആൾകാർ ഇടിച്ചു കൂടുന്ന കൊടൈക്കനാൽ തടാകത്തിനേക്കാൾ സുന്ദരി ആണ് കൂകൽ ലേക്കും കൂകൽ വാട്ടർഫാൾസും.
കടപ്പാട് എഴുത്ത് മനോജ് ഗോപാലകൃഷ്ണന്‍