ചൂട്; മുന്‍കരുതല്‍ വേണം

അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നന്നതു മൂലം ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.

കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന്  ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് താപശരീര ശോഷണമുണ്ടാക്കുന്നു. കടുത്ത വെയിലത്ത് ജോലി ചെയ്യുന്നവര്‍, പ്രായാധിക്യമുള്ളവര്‍,  രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ ഇത് അധികമായി കണ്ടു വരുന്നു.

അമിത വിയര്‍പ്പ്, വിളറിയ ശരീരം, പേശിവലിവ് കഠിമായ ക്ഷീണം, തലവേദന തലക്കറക്കം, ഓക്കാനവും ഛര്‍ദ്ദിയും തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

അന്തരീക്ഷ താപം  ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം  നേരിടുകയും ചെയ്യും. ഇതേത്തുടര്‍ന്ന് ശരീരത്തിന്‍റെ പല പ്രധാന പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന സ്ഥിതിയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞ നാഡിമിടിപ്പ്, കടുത്ത തലവേദന, തലക്കറക്കം, മാസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധവസ്ഥയിലാവുക തുടങ്ങിയവയും സംഭവിക്കാം. ഈ സാഹചര്യത്തില്‍ അടിയന്തരമായി ആശുപത്രിയില്‍ ചികിത്സ തേടണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
————-

🔹

 രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിലുള്ള വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം.

🔹

 വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും വേണം.

🔹

 ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ  ശീലമാക്കുക.

🔹

 ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

🔹

കാറ്റ് കടക്കുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക.

🔹

 കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്

🔹

  വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.

🔹

വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കണം. കാറ്റ് കൊള്ളുകയോ വീശുകയോ ഫാനോ എ.സിയുള്ള സ്ഥലത്ത് ഇരിക്കുകയോ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *