പത്മശ്രീ മഞ്ജമ്മ
എല്ലാ വിധ അവഗണനകൾക്കും ഒടുവിൽ മഞ്ജമ്മയെത്തേടി പത്മശ്രീ എത്തി. അന്നത്തെ മഞ്ജുനാഥ് ഷെട്ടി ഇന്ന് മഞ്ജമ്മയാണ്. പുരസ്കാരം ഏറ്റുവാങ്ങുന്ന ട്രാൻസ്ജെൻഡർ നാടോടി നർത്തകിയാണ് മഞ്ജമ്മ. കലാരംഗത്തിന് മഞ്ജമ്മ നൽകുന്ന സംഭാവന കണക്കിലെടുത്താണ് പുരസ്കാരം.
പ്രസിഡന്റിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയുടെ ചിത്രങ്ങൾക്കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. സദസ്സിനെ വാണങ്ങിയാണ് മഞ്ജമ്മ രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം വാങ്ങാനെത്തിയത്. സാമൂഹികമായും സാമ്പത്തികമായും അനുഭവിച്ച വിവേചനങ്ങൾക്കും ദുരിതങ്ങൾക്കും ഒടുവിലിൽ അറുപതാം വയസ്സിലാണ് മഞ്ജമ്മയെത്തേടി ഈ പുരസ്കാരം എത്തിയത്.
കൗമാരകാലത്താണ് തന്റെയുള്ളിലുള്ളത് പുരുഷനല്ല സ്ത്രീയാണെന്ന് മഞ്ജമ്മ തിരിച്ചറിയുന്നത്. ദാരിദ്ര്യത്തെയും അവഗണനകളെയും ലൈംഗിക അതിക്രമങ്ങളെയും മറികടന്നാണ് നാടൻകലാരംഗത്തേക്ക് വരുന്നത്. നാടൻ കലാരൂപങ്ങൾക്കുവേണ്ടി കർണാടക സർക്കാർ രൂപം നൽകിയ കർണാടക ജനപഥ അക്കാദമിയുടെ ആദ്യത്തെ ട്രാൻസ് പ്രസിഡന്റാണ് മഞ്ജമ്മ.