മനോഹരി ഗോൾഡ് ടീ; ലേലത്തിൽ വിറ്റത് കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക്!!!

അപൂർവയിനം തേയിലയായ ഗുവാഹത്തി ടീ ലേലത്തിൽ വിറ്റത് കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക്. മനോഹരി ഗോൾഡ് ടീ ആയ ആസാമീസ് തേയിലയാണ് ഉയർന്ന റെക്കോർഡ് വിലയിൽ വിറ്റുപോയത്. സൗരവ് ടീ ട്രേഡേഴ്സാണ് ഗോൾഡ് ടീ വാങ്ങിയത്.67,000 രൂപയിൽ ആരംഭിച്ച ലേലം വിളി ഒടുവിൽ ഉയർന്ന വിലയിൽ വിറ്റ് പോകുകയായിരുന്നു.

അപ്പർ ആസാമിലെ ദ്രിബ്രുഗഡ് ജില്ലയിലെ മനോഹരി എന്ന ടീ എസ്റ്റേറ്റ് ആണ് ഈ അപൂർവയിനം തേയില ഉത്പാദിപ്പിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഈ അപൂർവയിനം തേയില വേനൽ കാലത്തിന്റെ ആരംഭത്തോടെ പൊട്ടിമുളയ്ക്കുന്ന ചിനപ്പുകളിലാണ് ഉൽപ്പാദിപ്പിക്കുന്നത്. പറിക്കുന്നതു മുതൽ പാക്കിങ് വരെയുള്ള എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്യുന്നത് വിദഗ്ധരായ തൊഴിലാളികളാണ്. കൈകൊണ്ട് പറിക്കുന്ന തളിരുകളിൽ നിന്നാണ് മനോഹരി ഗോൾഡ് ടീ നിർമ്മിക്കുന്നത്. ആന്റിഓക്സൈഡുകളാൽ സമ്പുഷ്ടമായതും സുഗന്ധമുള്ളതും മഞ്ഞനിറം ഉള്ളതുമായ ചായയാണിത്.

” തേയില ലേലത്തിൽ ഇത് ലോക റെക്കോർഡാണ്.മനോഹരി ഗോൾഡൻ ടിപ്സ് ടീ കിലോയ്ക്ക് 99,999 രൂപയ്ക്ക് വിറ്റഴിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ ചായ സവിശേഷവും അപൂർവ്വമാണ്. സൗരവ് ടീ ട്രേഡേഴ്സിന്റെ മംഗിലാൽ മഹേശ്വരിയാണ് ചായ വാങ്ങിയത്.”ഗുവാഹത്തി ടീ ഓക്ഷൻ ബയേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു. കൂടാതെ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിന്റെ ടീ ലോഞ്ചിൽ ഇപ്പോൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.2018 ൽ കിലോയ്ക്ക് 39,001 രൂപയ്ക്കും 2020 ൽ കിലോയ്ക്ക് 75,000 രൂപയ്ക്കുമാണ് ഗോൾഡ് ടീ ലേലത്തിൽ വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *