മമ്മൂട്ടി നായകനാകുന്ന ‘പുഴു’: ടീസർ പുറത്തുവിട്ടു
പുതുവത്സര സമ്മാനമായി മമ്മൂട്ടിയുടെ ‘പുഴു’ സിനിമയുടെ ടീസർ അണിയറക്കാർ പുറത്തുവിട്ടു. 39 സെക്കന്റ് ആണ് ടീസറിന്റെ ദൈർഘ്യം. കഥയേക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഉള്ള സൂചനകൾ ഒന്നും ടീസറിൽ ഇല്ല. പുരോഗമന സിനിമയെന്ന സൂചന മുൻപ് മമ്മൂട്ടി നൽകിയിരുന്നു. നവാഗതയായ റത്തീന യാണ് ചിത്രത്തിന്റെ സംവിധായക.പാർവ്വതിതിരോത്താണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമ്മാണം. മമ്മൂട്ടി ചിത്രം ഉണ്ട യുടെ തിരക്കഥാകൃത്തിന്റേതാണ് പുഴുവിന്റെ കഥ. നെടുമുടിവേണു , ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി വലിയൊരു താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം: തേനി ഈശ്വർസംഗീതം: ജേക്സ് ബിജോയ്കലാസംവിധാനം: മനുജഗത്ത്,അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ
Puzhu, Malayalam Movie Teaser , Mammootty , Parvathy Thiruvothu ,Ratheena ,S George Wayfarer Films,