നല്ല ഭക്ഷണം വിളമ്പി ‘ആലപ്പുഴയുടെ’ പ്രീയങ്കരിയായ രാജി

നാവിന് രുചിയേറുന്ന ഭക്ഷണം വിളമ്പി ആലപ്പുഴക്കാരിയുടെ പ്രീയങ്കരിയായിമാറിയ രാജി എന്ന സംരംഭയുടെ വിശേഷങ്ങളിലേക്ക്.. കാല്‍നൂറ്റാണ്ടായി ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജിയുടെ തുടക്കം ഒരുകിലോ ബിരിയാണി വെച്ചുകൊണ്ടായിരുന്നു..

ബിരയാണിക്ക് മാത്രമല്ല പൊറോട്ടയ്ക്കും മറ്റ് ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ക്കും ആവശ്യക്കാറേയാണ്. വിറകടപ്പിലാണ് ബിരിയാണി വയ്ക്കുന്നത്.ചെറുപ്പം മുതലേ രാജിയ്ക്ക് പാചകത്തോട് വല്ലാത്ത താൽപ്പര്യമായിരുന്നു. അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ പാചക രഹസ്യങ്ങൾ രാജിക്കും വശമായിരുന്നു. ആദ്യം ഒരു കിലോ അരികൊണ്ട് അമ്മ കൊടുത്ത ഉരുളിയിൽ വെച്ചായിരുന്നു ബിരിയാണി വെച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പ്രതീക്ഷിക്കാത്ത കയറ്റവും ഇറക്കങ്ങളും വന്നിട്ടുണ്ട്.നോട്ട് നിരോധനവും പക്ഷിപ്പനിയും പ്രളയവുമൊക്കെ പിടിച്ചുലച്ചെങ്കിലും രാജിയെന്ന പോരാളിയെ തളര്‍ത്താന്‍ ഇവയ്ക്കൊന്നുമായില്ലെന്ന് വേണം പറയാന്‍.

ദിവസവും 30 കിലോ ദം ബിരിയാണിയാണ് രാജി ഇരുഹോട്ടലുകളിലുംമായി ഉണ്ടാക്കുന്നുണ്ടെന്നും രാജി. പൊറോട്ടയടിക്കാന്‍‌ മാത്രം രണ്ട് പേരാണ് രാജിക്കുള്ളത്.ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ ആദ്യം നന്നായി ബുദ്ധിമുട്ടേണ്ടിവന്നു. എന്നതിരുന്നാലും തോറ്റ് പിന്‍മാറില്ലെന്ന് അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്നും രാജി. അന്നെടുത്ത ആ തീരമാനമാണ് ഇന്ന് കാല്‍നൂറ്റാണ്ടായിട്ടും ഹോട്ടല്‍ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ രാജിയെ പ്രാപ്തയാക്കിയത്.

അച്ഛന്‍റെ ജ്യൂസ് കടയിലായിരുന്നു തന്‍റെ സംരംഭം ചെറിയ രീതിയില്‍ തുടങ്ങിയതെന്നും രാജി. ആദ്യമൊക്കെ ജീവനക്കാന്‍ ഇല്ലാതിരിക്കുന്ന സമയത്ത് 10 കിലോ മാവിന്റെ വരെ പോറോട്ട അടിക്കേണ്ടിവന്നിട്ടുണ്ടെന്നും രാജി.
നഗരത്തിൽ ആദ്യകാലങ്ങളിൽ സ്കൂട്ടർഓടിച്ചിരുന്ന വനിതകളിൽ ഒരാൾ താനായിരുന്നെന്ന് രാജി പറയുന്നു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അന്ന് ചെറിയപ്രായത്തിൽ സ്കൂട്ടർ ഓടിച്ച് തുടങ്ങിയത് പിന്നീട് തന്റെ ജോലിയ്ക്ക് മുതൽകൂട്ടാവുകയായിരുന്നെന്ന് രാജി .രണ്ട് കടകളിലും രാജി തന്നെയാണ് പാചകവും ചുമതലയും. കൂട്ടായി അനിയത്തിയും മകളും ഒപ്പമുണ്ട്. എല്ലാവർക്കും ശമ്പളവും കൊടുക്കും. അത് രാജിയ്ക്ക് നിർബന്ധമാണ്.


കൊമ്മാടിയിലും മുല്ലയ്ക്കൽ ഗണപതി അമ്പലത്തിന് എതിർവശത്തുമാണ് ഇന്ദിരാ ജംഗ്ഷനിൽ ശ്രീരവി നിവാസിലെ രാജിയുടെ രുചിയേറും ഫാസ്റ്റ് ഫുഡ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *