ഗാനഗന്ധര്‍വ്വനുശേഷം വീണ്ടും സംവിധായകവേഷത്തില്‍ പിഷാരടി അടുത്ത ചിത്രം ഉടന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി മമ്മൂട്ടിയെ നായനായി എത്തിയ ‘ഗാനഗന്ധര്‍വന്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും സംവിധായകകുപ്പായം അണിഞ്ഞ് രമേഷ് പിഷാരടി. തന്‍റെ സോഷ്യല്‍മീഡിയ അക്കൌണ്ടിലൂടെ രമേഷ് പിഷാരടിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ സുപരിചിതനായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മാണം. ബാദുഷ എന്‍ എം ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

ജയറാം, കുഞ്ചാക്കോബോബന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ​ഗാന​ഗന്ധർവൻ.ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തിൽ പുതുമുഖം വന്ദിത ആയിരുന്നു നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.നവാഗതനായ നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ടും മമ്മൂട്ടി ചിത്രമായ സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും പിഷാരടി അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *