ഏലിയന്‍സിനെ പോലൊരു ഷാര്‍ക്ക് ; ഗോസ്റ്റ് ഷാര്‍ക്കിനെ കണ്ട് അമ്പരന്ന് ഗവേഷകര്‍

കണ്ടാല്‍ ഏലിയന്‍സിനെ പോലെ പേര് ഗോസ്റ്റ് ഷാര്‍ക്ക് ഈ ജലജീവിയെ ന്യൂസ് ലാന്‍റ് കടല്‍തീരത്ത് കണ്ടെത്തി.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്ഫിയറിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ അപൂര്‍വ്വ ജലജീവിയെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള ജലജീവി ആഴക്കടലിലാണുള്ളതെന്നും ഇതിനെ കണ്ടെത്താന്‍ പ്രയാസമാണെന്നും​ഗവേഷകരിലൊരാളായ ഡോ.ബ്രിറ്റ് ഫനൂച്ചി പറഞ്ഞു.

ഗോസ്റ്റ് ഷാർക്കുകൾ ചിമേര സ്പീഷീസ് എന്നും അറിയപ്പെടുന്നു. എന്നാൽ ഇത് യഥാർത്ഥ സ്രാവല്ല, മറിച്ച് സ്രാവിന്റെ വിഭാഗത്തിൽപ്പെട്ടതാണ് . ഗോസ്റ്റ് സ്രാവുകളിലും നിരവധി ഇനങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും ആഴക്കടലിലും, തീരെ അപൂർവ്വമായി ബീച്ചുകളിലും കാണപ്പെടുന്നു.


സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ഒച്ചുകളേയും പ്രാണികളേയും മാത്രമാണ് ഇത് ഭക്ഷിക്കുന്നത്.വർഷങ്ങളായി ​ഗവേഷകർ ഇതേക്കുറിച്ച് പഠനം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *