അപൂര്‍വ്വയിനത്തില്‍പ്പെട്ട നീലകൊഞ്ചിനെ കണ്ടെത്തി
അപൂര്‍വ്വയിനത്തില്‍പ്പെട്ട നീലനിറത്തിലുള്ള കൊഞ്ചിനെ കണ്ടെത്തി.ജെഴ്സിയിൽ കടലിൽ നിന്ന് പിടിച്ച കൊഞ്ചിന്റെ ചിത്രമാണ് മത്സ്യത്തൊഴിലാളി മോർഗൻ ബിസെക് പങ്കുവച്ചത്. ജനിതക വൈകല്യം കാരണമാണ് ഇവയ്ക്ക് നീലനിറവന്നതെന്നാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സുവോളജി ഡിപ്പാർട്ട്‌മെന്റിലെ ഒരു വിദഗ്ധൻ പറയുന്നത്.മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഒരു നിശ്ചിത പ്രോട്ടീൻ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു.ഒരു നീല ലോബ്‌സ്റ്ററിനെ കാണാനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു അവറ്‍ പറയുന്നു.മൂന്ന് മൈൽ തെക്കായിട്ടാണ് ഇതിനെ പിടിച്ചത് എന്ന് മത്സ്യത്തൊഴിലാളി മോർഗൻ ബിസെക് പറഞ്ഞു.
ഈ അപൂർവ ലോബ്‌സ്റ്റർ നിയമാനുസൃതമായ വലുപ്പത്തിലാണെങ്കിലും, അതിന്റെ സംരക്ഷണത്തിനായി അതിനെ തിരികെ സമുദ്രത്തിലേക്ക് തിരികെ പോകാൻ അനുവദിച്ചതായി ബിസെക് പറഞ്ഞു. ജേഴ്‌സി മത്സ്യബന്ധന ചട്ടങ്ങൾ പ്രകാരം പിടിക്കപ്പെട്ട ലോബ്‌സ്റ്ററുകൾക്ക് അനുവദനീയമായ ഏറ്റവും കുറഞ്ഞ വലുപ്പം 87 മിമി (3.4 ഇഞ്ച്) ആണ്.