റിയൽമി 8i; വില 13,999 രൂപ മുതൽ ;ഫിച്ചേഴ്സ് അറിയാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി തങ്ങളുടെ റിയൽമി 8 സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് റിയൽമി 8i അവതരിപ്പിച്ചു. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽ‌മി യുഐ 2.0 ആണ് പുത്തൻ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഹാൻഡ്സെറ്റിന്റെ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080×2,412 പിക്സൽ) ഡിസ്പ്ലേയ്ക്ക് 90.80 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോയും, 100 ശതമാനം ഡിസിഐ- പി 3 കളർ ഗാമറ്റും, ഡ്രാഗൺട്രെയ്ൽ പ്രോ സംരക്ഷണവുമുണ്ട്. 30 ഹെർട്സ്, 48 ഹെർട്സ്, 50 ഹെർട്സ്, 60 ഹെർട്സ്, 90 ഹെർട്സ്, 120 ഹെർട്സ് എന്നിങ്ങനെ ആറ് വ്യത്യസ്ത ലെവലുകളുള്ള ഡൈനാമിക് റിഫ്രഷ് റേറ്റ് സഹിതമാണ് റിയൽമി 8i വിപണിയിലെത്തിയിരിക്കുന്നത്. ഉപയോഗത്തിനനുസരിച്ച് ഇവ തനിയെ ക്രമീകരിക്കും. ഡിസ്പ്ലേയ്ക്ക് 180Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയുമാണ് റിയൽമി 8iയുടെ വില. ഈ വിലയ്ക്ക് റെഡ്മി 10 പ്രൈം, സാംസങ് ഗാലക്‌സി M21 2021 എഡിഷൻ, പോക്കോ M3 എന്നിവയാണ് റിയൽമി 8iന്റെ എതിരാളികൾ.

സ്പേസ് ബ്ലാക്ക്, സ്പേസ് പർപ്പിൾ നിറങ്ങളിൽ ലഭ്യമായ റിയൽമി 8iന്റെ വില്പന ഈ മാസം 14ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകൾ മുഖേനയും പ്രമുഖ ഓഫ്‌ലൈൻ സ്റ്റോറുകൾ മുഖേനയും റിയൽമി 8i വാങ്ങാം. എച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, അല്ലെങ്കിൽ ഈസി ഇഎംഐ വഴിയോ, അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ക്രെഡിറ്റ് ഇഎംഐ സംവിധാനം ഉപയോഗിച്ചോ ഫോൺ വാങ്ങുമ്പോൾ 1,000 രൂപ ഡിസ്‌കൗണ്ട് ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *