പീച്ചിങ്ങ പരിപ്പ് കൂട്ട്, പീച്ചിങ്ങതൊലി ചമ്മന്തി

റെസിപി: പ്രീയ ആര്‍ ഷേണായ്

പീച്ചിങ്ങ ഒന്ന് വലുത്

ചെറുപയർപ്പരിപ്പ് 1/4 കപ്പ്‌

മഞ്ഞൾപൊടി 1/2 ടീസ്പൂൺ

ശർക്കര ഒരു കുഞ്ഞ് കഷ്ണം ( optional )

വറുക്കാൻ

(മല്ലി 1 ടീസ്പൂൺ കുരുമുളക് 1 ടീസ്പൂൺ ജീരകം 1/2 ടീസ്പൂൺ കടലപ്പരിപ്പ് 1 ടീസ്പൂൺ വറ്റൽമുളക് 3 എണ്ണം തേങ്ങാ 2 table സ്പൂൺ)

താളിക്കാൻ

കടുക്, കറിവേപ്പില, കായം,രണ്ട് മൂന്ന് ചുവന്നുള്ളി…

തയ്യാറാക്കുന്ന വിധം

പരിപ്പ് കുക്കറിൽ വേവിച്ചുടയ്ക്കുക…പീച്ചിങ്ങ ആവശ്യത്തിന് വെള്ളമൊഴിച്ചു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് തിളപ്പിക്കുക.വറുക്കാനുള്ള ചേരുവകളിൽ ആദ്യം തേങ്ങാ ഒഴികെയുള്ളവ അല്പം എണ്ണ ചേർത്ത് വറുക്കുക.അവസാനം തേങ്ങാ ചേർത്ത് ഏതാനും സെക്കൻഡുകൾ മാത്രം ചൂടാക്കി മാറ്റുക..ഇതെല്ലാം ഒരുമിച്ചു നന്നായി അരച്ചെടുക്കുക..ഞാൻ ഒരു ചെറിയ കഷ്ണം പുളി കൂടെ ചേർത്തരുന്നു…ഈ അരപ്പ് വെന്ത പീച്ചിങ്ങയിൽ ചേർക്കുക… പരിപ്പ് കൂടെ ചേർക്കാം…. എല്ലാ സ്വാദും ക്രമീകരിക്കാൻ താല്പര്യമുള്ളവർക്ക് ശർക്കരയും ചേർക്കാം…നന്നായി തിളച്ചു ആവശ്യത്തിന് കുറുകി വരുമ്പോൾ വാങ്ങി വെച്ചു താളിക്കാനുള്ള ചേരുവകൾ എണ്ണയിൽ വറുത്തു ചേർക്കുക….

പീച്ചിങ്ങ തൊലി ചമ്മന്തി

പീച്ചിങ്ങയുടെ തൊലി – 1 എണ്ണത്തിന്റെ

ജീരകം – 1/2 ടീസ്പൂൺ

പച്ചമുളക് – 2- 3 എണ്ണം

തേങ്ങാ – 1/2 കപ്പ്

വാളൻ പുളി – ഒരു ചെറിയ കഷ്ണം

ഉപ്പ് എണ്ണ – 1 ടീസ്പൂൺ

ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർത്ത് മൂപ്പിക്കുക ..ഇതിലേക്ക് പച്ചമുളകും പീച്ചിങ്ങ തൊലിയും ചേർത്ത് ഒരു അഞ്ചു മിനിറ്റു നേരം വഴറ്റുക…ഉപ്പും ചേർക്കാം ..ചൂടാറിയതിനു ശേഷം തേങ്ങയും പുളിയും ചേർത്തു അല്പം വെള്ളം ചേർത്തു ചമ്മന്തി അരച്ചെടുക്കാം ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!