” രണ്ടു പേർ ” സൈന പ്ലേ ഒടിടി യിൽസൂരാജ് വെഞ്ഞാറമൂട്,ശാന്തി ബാലചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രേം ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” രണ്ടു പേർ ” സൈന പ്ലെ ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസായി.
അലൻസിയാർ,ബിപിൻ,ബേസിൽ പൗലോസ്, സുനിൽ സുഖദ എന്നിവരാണ് മറ്റു താരങ്ങൾ.പ്രയത്ന ഫിലിംസിന്റെ ബാനറിൽ അരുൺകുമാർ കെ എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നരേന്ദ്രർ രാമനുജം നിർവ്വഹിക്കുന്നു.


എഡിറ്റർ-മനോജ് കണ്ണോത്ത്.നീണ്ട അഞ്ചു വർഷത്തെ ആത്മബന്ധത്തിൽ നിന്നും യാദൃച്ഛികമായി ഒരു രാത്രിയിൽ വേർപിരിയുമ്പോൾ അത് അയാളെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇതിനെ മറികടക്കാൻ, മറഞ്ഞിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് ആ രാത്രി രേഖപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുന്നു; ഒരു ചലച്ചിത്ര നിർമ്മാതാവാകാനുള്ള അദ്ദേഹത്തിന്റെ പൂർത്തീകരിക്കാത്ത ദീർഘകാല സ്വപ്നത്തിന്റെ വേരുകളുള്ള ഒരു പ്രവൃത്തി കൂടിയായി മാറുന്നു അത്.
എന്നാൽ ആ രാത്രിയിൽ അപ്രതീക്ഷിതവുമായിട്ടുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് “രണ്ടു പേർ ” എന്ന ചിത്രത്തിൽ പ്രേം ശങ്കർ ദൃശ്യവൽക്കരിക്കുന്നത്.


അൻവർ അലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീജിത്ത് ശ്രീധർ,ലൈൻ പ്രൊഡ്യൂസർ-ദേവവരദ കൽകുറ,സൗണ്ട് ഡിസൈൻ-നിഥിൻ ലൂക്കോസ്,കല-സുകുമാർ,സ്റ്റിൽസ്-അനീഷ് അലോഷ്യസ്,പരസ്യക്കല-ഓൾഡ് മോങ്ക്സ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *