റെസ്റ്റോറന്‍റ് സ്റ്റൈല്‍ ചിക്കൻ നൂഡിൽസ്

റെസിപി കൃഷ്ണേന്ദു

അവശ്യ സാധനങ്ങള്‍

ചേരുവകൾ
ചിക്കൻ: 200 gm
സവാള: 1
മുട്ട: 2
കാപ്സിക്കം: 1
കാരറ്റ്: 1
Spring onion: 2 തണ്ട്
സോയ സോസ്: 5-6 ടീസ്പൂൺ
കുരുമുളക്: 2 ടീസ്പൂൺ
നൂഡിൽസ്: 160gm
വെളുത്തുള്ളി പേസ്റ്റ്: 6tsp
എണ്ണ: sunflower oil
ചിക്കൻ സ്റ്റോക്ക് : 2
ന്യൂഡില്‍സ് :200gm

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് നൂഡിൽസ് പാകം ചെയ്യണം. അതിനായി ഒരു പാത്രത്തിൽ വെള്ളം തളപ്പിക്കുക.ഒരു കഷണം ചിക്കൻ സ്റ്റോക്കും ഉപ്പും 2 ടീസ്പൂൺ എണ്ണയും ചേർക്കുക.തിളച്ചവെള്ളത്തിലേക്ക് നൂഡിൽസ് ചേർത്ത് വേവിക്കുക. അധിക വെള്ളം ഊറ്റി കളയുക.ഇനി noodlesൽക്ക് 1 ടീസ്പൂൺ എണ്ണയും 1 ടീസ്പൂൺ സോയ സോസും ചേർത്ത് നന്നായി mix ചെയ്തി മാൊറ്റി വയ്ക്കുക.


ഇനി ചിക്കൻ ഫ്രൈ ചെയ്തെടുക്കാം 1tsp കുരുമുളക് പൊടി, 2 ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് marinate ചെയ്ത chicken ആണേ.same panൽ തന്നെ മുട്ട കുത്തിപൊരിച്ചെടുക്കുക.പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക.ഇനി മുട്ട പൊരിച്ച പാനിൽകുറച്ച് എണ്ണ ഒഴിച്ച് 2tsp വെളുത്തുള്ളി ചതച്ചത് ചേർത്ത് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക..ഇതിലേയ്ക്ക് പച്ചക്കറികൾ ചേർത്ത് വഴറ്റുക. മാറ്റി വയ്ക്കുക. ഇപനി panൽ കൊറച്ച് oilൽ 2 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് മൂപ്പിക്കുക അതിൽക്ക് നൂഡിൽസ് ചേർത്ത് high flameൽ വഴറ്റുക. ഇതിലേയ്യ്ക്ക് വഴറ്റിയ വെജിറ്റബിൾസ്, മുട്ട, ചിക്കൻ, സോയ സോസ്,spring onion greens എന്നിവ ചേർത്ത് ഉയർന്ന തീയിൽ വഴറ്റുക.

Leave a Reply

Your email address will not be published. Required fields are marked *