മിന്നൽമുരളിയേയും ടോവിനോയെയും അഭിനന്ദിച്ച് സംവിധായകൻ രാജമൗലി
ആർആർആർ സിനിമയുടെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആണ് മിന്നൽമുരളിയേയും ടോവിനോയെയും അദ്ദേഹം അഭിനന്ദിച്ച് സംസാരിച്ചത്. തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പർ ഹീറോയെന്നും ഇപ്പോൾ സൂപ്പർ ഹീറോ വന്നിരിക്കുന്നുവെന്നും രാജമൗലി പറഞ്ഞു. രാജമൗലിയ്ക്കൊപ്പം നടന്മാരായ ജൂനിയർ എൻടിആർ , രാം ചരൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ടോവിനോ തോമസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.ടോവി സാർ എന്ന് അഭിസംബോധന ചെയ്താണ് രാം ചരൺ ടോവിനോയെ സ്വീകരിച്ചത്.സഹോദരനെപ്പോലെയാണ് ടോവിനോ എന്ന് എൻടിആർ അഭിപ്രായപ്പെട്ടു. അപാരമായ അഭിനയവൈഭവമുള്ള താരമാണ് ടൊവിനോയെന്നും മിന്നൽമുരളിയുടെ വിജയത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ജൂനിയർ എൻടിആർ പറഞ്ഞു. ലോകം മുഴുവൻ തരംഗമാകുന്ന മിന്നൽമുരളിയെ നേരിട്ട് കാണാനായതിന്റെ സന്തോഷവും ഇവർ പങ്കുവെച്ചു. വേദിയിൽ സംസാരിക്കാൻ കയറിയ ടൊവിനോയെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. കുറച്ചു നിമിഷങ്ങൾടോവിനോയ്ക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.