‘സമ്പ്രാണിക്കോടി’!!! പ്രകൃതിയുടെ ചന്തംകൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നയിടം
കക്കയും ചിപ്പിയും പെറുക്കി പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് അഷ്ടമുടി കായലിലൂടെയൊരുയാത്ര.. സാമ്പ്രാണിക്കോടിയാണ് പ്രകൃതിയുടെ ചന്തം കൊണ്ടു വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന ആ തീരം. കൊല്ലം ജില്ലയിലെ അഷ്ടമുടികായലോരുത്തുള്ള ഈ തുരുത്ത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ദേശിയ ടൂറിസം സ്പോട്ടിൽ ഇടം പിടിച്ച കേരളത്തിലെ പ്രധാന ടൂറിസം പോയിന്റ് ആയി മാറുകയാണ് കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടി.വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ സാമ്പ്രാണിക്കോടി തീരത്ത് നിന്ന് 200 മീറ്റർ അകലെ അഷ്ടമുടിക്കായലിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉയർന്നുവന്ന ഇടുങ്ങിയ സ്ഥലമാണിത്. ദേശീയപാത നിർമ്മാണത്തിനായി ഡ്രെഡ്ജ് ചെയ്തത മണ്ണ് കായലിൽ തള്ളിയതോടെ പൂർണമായും തുരുത്തായി മാറി. ചില മാസങ്ങളിൽ നിലം കാണാമെങ്കിലും മുട്ടോളം വെള്ളമുണ്ടാകാറുണ്ട്. അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് സാമ്പ്രാണിക്കോടി.
അഷ്ടമുടിക്കായലിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇവിടെ ബോട്ടിംഗ് സൗകര്യം നൽകുന്നുണ്ട്പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികൾ ഈ കപ്പലുകളെ ‘ചംബ്രാണി’ എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തു.
നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കോടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ടു ദേശിയ ജലപാതകളുടെ സമീപം സ്ഥിതി ചെയ്യുന്നു.ഇവിടെ ഒള്ള ചെറിയ ദീപുകളിൽ സഞ്ചാരികൾക്ക് മത്സ്യബന്ധനത്തിലും മീൻപിടുത്തത്തിലും ഒള്ള അവസരം ഉണ്ട്