സാറാസിന്‍റെ ട്രെയിലര്‍ എത്തി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത അന്ന ബെന്‍ കേന്ദ്ര കഥാപാത്രമാവുന്ന സാറാസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂലൈ 5നാണ് റിലീസ് ചെയ്യുന്നത്.അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പി കെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഡോ അക്ഷയ് ഹരീഷാണ്. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് റിയായി ബദറും നിര്‍വഹിക്കുന്നു.