നീലചിത്ര നിര്‍മ്മാണത്തില്‍ ഭര്‍ത്താവിന്റെ അറസ്റ്റ്; ശില്പാഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് തുടര്‍ന്ന് നടി ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കുട്ടികളുടെ മാനസികാരോഗ്യത്തെ രാജ് കുന്ദ്രയുടെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജ് കുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്പയുടെ തീരുമാനം.
രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താൽപര്യമില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ് കുന്ദ്രയുടെ വീട്ടിൽ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശിൽപ ആഗ്രഹിക്കുന്നത്.രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ.