മണി ഹെയ്സ്റ്റ് റിലീസ്; അവധി കൊടുത്ത് കമ്പനി ഉടമ
മണി ഹെയിസ്റ്റിന്റെ അഞ്ചാം സീസൺ സെപ്റ്റംബർ മൂന്നിന് പുറത്തിറങ്ങും. സീരീസിന്‍റെ റിലീസിംഗ് ഡേറ്റ് അറിഞ്ഞതുമുതല്‍ ലോകം മുഴവൻ മണി ഹെസ്റ്റിനായി കാത്തിരിക്കുകയാണ്.സീരീസിന്‍റെ റീലീസ് ഡേറ്റ് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും ആവേശത്തിലാണ്.
ഈ ആവേശം അല്‍പം കൂടിപ്പോയി ജയ്പൂരിലെ സ്ഥാപന ഉടമയ്ക്ക് . അത് എന്താണെന്നല്ലേ.. സീരീസ് റിലീസാകുന്ന സെപ്റ്റംബർ മൂന്നിന് സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സീരീസ് കാണാനായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഉടമ.
ജയ്പൂരിലെ വേർവ് ലോജിക്ക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് മണി ഹെയ്സ്റ്റ് കാണാൻ അവധി നൽകിയത്. ഇടയ്ക്ക് അവധിയെടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞ സിഇഒ അഭിജിത് ജെയൻ, സീരീസിലെ തീം സോങ്ങായ ‘ബെല്ല ചാവ്’ എന്നെഴുതിയാണ് ജീവനക്കാർക്കുള്ള ഇ മെയിൽ സെന്‍റ് ചെയ്തത്..