ഇന്ദ്രന്‍സ് നായകനായെത്തുന്ന “വാമനൻ “


ഇന്ദ്രൻസ് നായകനായി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി നായർ ആദ്യ ക്ലാപ്പടിച്ചു.
മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


നെൽസൺ,അരുൺ,ജെറി,കലാന്തൻ ബഷീർ, സെബാസ്റ്റ്യൻ, ജോർജ്ജ്,മനു,ദിൽഷ,പ്രഗ്യാ, ആദിത്യ,സീമ ജി നായർ , തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾ ക്ക് നിതിൻ ജോർജ്ജ് സംഗീതം പകരുന്നു.എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി.


കല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാശൻ,ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ …ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് “വാമനൻ”.നവംബർ ഇരുപത്തിയെട്ടിന് കുട്ടിക്കാനത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.വാർത്ത പ്രചരണം-എ എസ്.ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *