‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്'” സീക്രട്ട് ഹോം ” കോട്ടയത്ത് തുടങ്ങി


ശിവദ,ചന്ദു നാഥ്, അപർണ്ണ ദാസ്,അനു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന “സീക്രട്ട് ഹോം” എന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് ഒന്നിന് ആരംഭിക്കുന്നു.വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അനിൽ കുര്യൻ എഴുതുന്നു.അജയ് ഡേവിസ് കാച്ചപ്പിള്ളി ഛായഗ്രഹണം നിർവ്വഹിക്കുന്നു.


സംഗീതം, പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ,എഡിറ്റർ-രാജേഷ് രജീന്ദർ, ലൈൻ പ്രൊഡ്യൂസർ-ഷിബു ജോബ്, എക്സിക്യൂട്ടീവ്-പ്രൊഡ്യൂസർ-അനീഷ് സി സലീം, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,
പ്രൊഡക്ഷൻ ഡിസൈനർ-അനീസ് ഗോപാൽ,മേക്കപ്പ്-മനു മോഹൻ,വസ്ത്രാലങ്കാരം-സൂര്യ ശേഖർ,
സ്റ്റിൽസ്- ഫിറോസ് കെ ജയേഷ്, ടൈറ്റിൽ ഡിസൈൻ-ഏസ്‌തെറ്റിക് കുഞ്ഞമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി മേനോന്‍,ക്രിയേറ്റീവ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളർ- അഗ്‌നിവേഷ്,ശരത്,വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്.


‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിക്കുന്ന ‘സീക്രട്ട് ഹോം ‘ മാർച്ച് ഒന്നിന് കോട്ടയത്ത് ആരംഭിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *