മൈക്കിൾ ജാക്സൻമാരുടെ കഥയുമായി
“മൂൺവാക്ക് ” ട്രെയ്ലര്‍

ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന ” മൂണ്‍ വാക്ക് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ, പ്രശസ്ത താരങ്ങളായ നിവിൻ പോളിയുടെ ഫേസ്ബുക്കിലൂടെയും മഞ്ജു വാര്യരുടെ ഇൻസ്റ്റാഗ്രാമിലൂടെയും റിലീസ് ചെയ്തു.

എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസര വാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാര്‍,സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു.എഡിറ്റര്‍-കിരണ്‍ ദാസ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂജ് വാസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-സാബു മോഹന്‍,മേക്കപ്പ്-സജി കൊരട്ടി,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍

സ്റ്റില്‍സ്-മാത്യു മാത്തന്‍,ജയപ്രകാശ് അതളൂര്‍,ബിജിത്ത് ധര്‍മ്മടം,പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ആര്‍ ഉണ്ണി,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് വാസുദേവന്‍,അസിസ്റ്റന്റ്ഡയറക്ടര്‍-സുമേഷ് എസ് ജെ,നന്ദു കുമാര്‍,നൃത്തം- ശ്രീജിത്ത്,ആക്ഷന്‍-മാഫിയ ശശി,അഷറഫ് ഗുരുക്കള്‍,പ്രൊഡക്ഷന്‍സ് മാനേജര്‍-സുഹെെല്‍,രോഹിത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്.
ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ” മൂണ്‍ വാക്ക് ” ഉടൻ പ്രദർശനത്തിനെത്തും.
വാര്‍ത്ത പ്രചരണം-
എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *