ബിഗ്ബോസ് താരം സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു
ബോളിവുഡ് നടന്‍ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു.അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ആശുപത്രിയിൽ എത്തിയതും മരിച്ച നിലയിലായിരുന്നു എന്ന്പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുജനങ്ങൾക്ക് വിട്ടുനൽകും. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.
സിദ്ധാർഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാൻസ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശർമ്മ കെ ദുൽഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3’യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.
1980 ഡിസംബർ 12 ന് മുംബൈയിൽ അശോക് ശുക്ലയുടെയും റീത്ത ശുക്ലയുടെയും മകനായി ജനിച്ചു. കോട്ടയിലെ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് രചന സന്സാദ് സ്കൂൾ ഓഫ് ഇന്റീരിയർ ഡിസൈനിൽ നിന്ന് ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദം നേടി.