പിങ്ക് ഗൗണിൽ സ്റ്റൈലിഷായി ശിൽപ ഷെട്ടി
പിങ്ക് ബോഡി കോൺ ഗൗണിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരറാണി ശിൽപ ഷെട്ടി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ച ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മാറിവരുന്ന ഫാഷൻ ട്രെൻഡുകളെ ഒക്കെ തന്നെ താരം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ലുക്കും കൂടുതൽ കളർഫുൾ ആയിരിക്കുകയാണ്.
യാതൊരു ഹെവി വർക്കുകളും ഇല്ലാതെയാണ് ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം ഷർട്ട് കോളറും പ്ലൻജിൻ നെക് ലൈനും നൽകിയിരിക്കുന്നു.ഈ പ്ലൻജിങ് നെക് ലൈൻ റിബൺ പോലെ താഴേക്ക് നീണ്ടു കിടക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.എ-ലൈൻ സ്കർട്ട് പോലെയാണ് ഗൗണിന്റെ താഴെയുള്ള ഭാഗം ഡിസൈൻ ചെയ്തിട്ടുള്ളത്. ഷാർപ്പ് ലുക്ക് മേക്കപ്പ് കൂടുതൽ ആകർഷണീയത നൽകുന്നു. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്.